Monday 17 September 2012

മലയാളം


പൂന്തേന്‍ പോലെ മധുരിതമോ
തുമ്പപ്പൂ പോല്‍ നിര്‍മലയോ
സായംസന്ധ്യയില്‍ നെയ്യ് തിരിയോ
രാത്രി മഴയുടെ തേന്‍മൊഴിയോ

അമ്മയാലെന്റെ നാവിലെഴുതി
മാരിവില്‍ ചാലിച്ച മലയാളം
നാവിന്‍ തുമ്പില്‍ പൊന്നാലെഴുതി
മധുരം മലയാളം

കുഞ്ചന്റെ തത്ത ചിലച്ച നേരം മുതല്‍
തുഞ്ചന്റെ പാട്ടില്‍ വിരിഞ്ഞ തെന്നല്‍
ആലിലത്താളിലായ് പൊന്‍പീലിയാല്‍
പൗര്‍ണമി തീര്‍ത്തൊരു പൊന്‍തൂവല്‍

മലയുടെ നാട്ടിലെ തേന്‍മൊഴിയായ്
കടലിന്‍ തിരപൊല്‍ തഴുകുകയായ്
തംബുരു മീട്ടും മൃദു ശ്രുതിയായ്
എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ്

ചങ്ങമ്പുഴയുടെ മലയാളം
പഴയൊരു നിളയുടെ കളഗീതം
                                              
                                                           -- LalKrishna

1 comment:

  1. I wrote this poem in a Versification competition and I got a small book as the prize. I believes, that was the most interesting book that I read in my Life - that was 'Diary of Anne Frank'

    ReplyDelete